|    Jun 25 Mon, 2018 4:16 am
FLASH NEWS

നഗരത്തില്‍ മോഷണം വര്‍ധിക്കുന്നു

Published : 11th January 2017 | Posted By: fsq

 

ആലപ്പുഴ: നഗരത്തില്‍ മോഷണം വര്‍ധിക്കുന്നതായി ആക്ഷേപം. പോലിസ് രാത്രികാല പരിശോധന ശക്തമാക്കണമെന്ന് ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം അഞ്ചിടങ്ങളിലായി മോഷണ ശ്രമം നടന്നു.  എസ്ഡിവി ബോയ്‌സ് സ്‌കൂളിനു സമീപമുള്ള നാലു കടകളിലും തത്തംപള്ളിയിലുള്ള തെക്കേമണത്തില്‍പറമ്പില്‍ റാണിയുടെ വീട്ടിലുമാണു മോഷണശ്രമം നടന്നത്. വീടിനുള്ളില്‍ പ്രവേശിച്ച് അലമാര തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വീട്ടമ്മ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ ഇടപെട്ടാണു തത്തംപള്ളിയില്‍ നിന്നു പ്രതിയെ പോലിസ് പിടികൂടിയത്. പാതിരപ്പള്ളി തൈപ്പറമ്പില്‍ അഖിലാണ് (26) പിടിയിലായത്. കടകളില്‍ നടന്ന മോഷണ ശ്രമങ്ങളില്‍ വാടയ്ക്കല്‍ വാര്‍ഡ് വാവുചിറയില്‍ ബിജു കുമാര്‍ എന്നയാളും നോര്‍ത്ത് പോലിസിന്റെ പിടിയിലായി. ഇരുവരെയും റിമാന്റ്് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss