|    Oct 23 Mon, 2017 3:05 pm
FLASH NEWS

നഗരത്തില്‍ മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗസംഘം പോലിസ് പിടിയില്‍. പരപ്പില്‍ മുബീന മന്‍സിലില്‍ ഷാനവാസ്(34), അരക്കിണര്‍ സ്വദേശി ഇസാഖ്(40), സൗത്ത് ബീച്ച് സ്വദേശി അലിഖാന്‍(32) എന്നിവരെയാണ് നടക്കാവ് എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ പട്രോളിങിനിടെ അറസ്റ്റ് ചെയ്തത്. വൈഎംസിഎ ക്രോസ് റോഡിലെ വ്യാപാരസ്ഥാപനത്തില്‍ മോഷണം നടത്തുന്നതിനായി മുന്നൊരുക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പോലിസിന്റെ വലയിലായത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അടക്കമാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും സിറ്റിയില്‍ ടൗണ്‍, കസബ, നടക്കാവ് പോലിസ് സ്്‌റ്റേഷനുകളില്‍ നിരവധി മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കേസുകളിലെ ഉള്‍പ്പെട്ടവരാണ്. സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സിറ്റി നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ പി പൃഥ്വിരാജ്, നടക്കാവ് സിഐ ടി കെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് പട്രോളിങ് നടത്തിവരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക