|    Nov 25 Sat, 2017 7:37 am
FLASH NEWS

നഗരത്തില്‍ ഭിന്ന ലിംഗക്കാരുടെ അനാശ്യാസവും സംഘര്‍ഷവും; തടയാനാവാതെ പോലിസ് കുഴങ്ങുന്നു

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ഭിന്നലിംഗക്കാര്‍ കൂട്ടമായി നടത്തുന്ന അനാശ്യാസ പ്രവര്‍ത്തനങ്ങളും സംഘര്‍ഷങ്ങളും തടയാനാകാതെ പൊലിസ് കുഴങ്ങുന്നു. മുമ്പ് ഭിന്നലിംഗക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊലിസ് കര്‍ശനമായ നടപടിയെടുത്തിരുന്നതിനാല്‍ രാത്രിയില്‍കൂട്ടംകൂടി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മറഞ്ഞുനിന്നിരുന്നു. എന്നാലിപ്പോള്‍ ഭിന്നലിംഗക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ പൊലിസുകാര്‍ക്കുതന്നെ പ്രശ്‌നമുണ്ടാകുന്ന രീതിയിലാണ് നിയമങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതു മുതലെടുത്താണ് ഭിന്നലിംഗക്കാര്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ തമ്പടിച്ച് അനശ്യാസ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിവരുന്നത്. ഇവര്‍ക്കിടയില്‍ ലഹരി മരുന്നുകളും കഞ്ചാവും വില്‍പ്പന നടത്തുന്നവരും ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ ഇവരെ പിടികൂടി അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍കൊണ്ടുപോയാല്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നവരെത്തി രക്ഷപ്പെടുത്തുകയാണ് ചെയ്യാറ്. ഇതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്ന കാര്യത്തില്‍ പൊലിസുകാര്‍ മടിക്കുകകയാണ്. കെഎസ്ആര്‍ടിസി, വെളിയന്നൂര്‍ റോഡ്, ചെട്ടിയങ്ങാടി പരിസരങ്ങളിലൂടെ രാത്രികാലങ്ങളില്‍ ഒറ്റക്ക് പുരുഷന്‍മാര്‍ക്കു പോലും നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇരുട്ടിന്റെ മറവില്‍ പിടിച്ചുപറി പോലും ഇത്തരത്തില്‍ നടത്താറുണ്ടെന്ന് പൊലിസിന് കൂട്ടിയിരിക്കുന്ന വിവരം. സംഘം ചേര്‍ന്നാണ് ഇവര്‍ ആക്രമണവും നടത്തുന്നത്. ഇവരുടെ മറവില്‍ സാമൂഹ്യ വിരുദ്ധരും നഗരത്തില്‍ എത്തിയിട്ടുണ്ട്. പിടിച്ചുപറിയും മോഷണവുമൊക്കെ ഇത്തരക്കാരുടെ ലക്ഷ്യമാണ്. മാസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ ആളൊഴിഞ്ഞ  മാരാര്‍ റോഡിലൂടെ നടന്നുപോയ ആളെ കൊള്ളയടിച്ച് മര്‍ദ്ദിച്ച സംഭവങ്ങളുണ്ടായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇത്തരക്കാര്‍ തന്നെയാണ് ഇവരെ കടന്നുപിടിച്ചതെന്ന് അന്ന് കണ്ടെത്തിയിരുന്നു. പിന്നീട് രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിംഗ് കര്‍ശനമാക്കുകയും ഇത്തരക്കാരായ ആളുകളെ ചോദ്യം ചെയ്യുകയും ചെയ്്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക