|    Aug 23 Wed, 2017 6:19 am
FLASH NEWS

നഗരത്തില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച രണ്ടുപേര്‍ പിടിയില്‍

Published : 8th June 2017 | Posted By: fsq

 

കൊല്ലം: കൊല്ലം നഗരത്തില്‍ ഫാത്തിമാ മാതാ കോളജിന് മുന്‍വശം മാലിന്യം നിക്ഷേപിച്ച രണ്ടു പേര്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. അയത്തില്‍ എകെജി ജങ്ഷനില്‍ ജിവി നഗര്‍ 11ല്‍ അജ്മല്‍ മന്‍സിലില്‍ മഹമ്മദ് നസീര്‍, അയത്തില്‍ ജിവി നഗര്‍ വയലില്‍ വീട്ടില്‍ താജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടു കൂടി അഴുകിയ ഭക്ഷണാവശിഷ്ടങ്ങളും കോഴിയിറച്ചിയുടെ അവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും കാറില്‍ കൊണ്ടുവന്ന് പൊതുസ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു. ഇത്തരക്കാരെ പിടികൂടുന്നതിന് കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. രാത്രി കാലത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. മാലിന്യം നിക്ഷേപിക്കുന്നതിന് കൊണ്ടുവന്ന വാഹനം പോലിസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക