|    Aug 16 Wed, 2017 11:03 pm
FLASH NEWS

നഗരത്തില്‍ നിരോധിത വിദേശ സിഗരറ്റ് വേട്ട; ഒരാള്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: കൊച്ചിയില്‍ അനധികൃതമായി സൂക്ഷിച്ച  അഞ്ച് ലക്ഷത്തോളം രൂപയുടെ മൂവായിരം പാക്കറ്റോളം സിഗരറ്റ് ശേഖരവും പുകയില ഉല്‍പന്നങ്ങളും ഷാഡോ പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ കുറ്റിയാടി സ്വദേശി അയൂബ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗര്‍ കസ്തൂര്‍ബ നഗറിലുള്ള രഹസ്യ ഗോഡൗണില്‍ നിന്ന് റെയ്ഡ് നടത്തിയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മുന്തിയ ഇനം സിഗരറ്റുകള്‍, ചുരുട്ടുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മയക്ക് മരുന്ന് പൊതിയാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറുകള്‍, പ്രത്യേകം കവറിലാക്കിയ ദ്രാവകരൂപത്തിലുള്ള പുകയില വസ്തുക്കളും ഫ്‌ളേവറുകള്‍ ചേര്‍ത്ത സിഗരറ്റുകളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. 50 മുതല്‍ 400 രൂപ വരെയുള്ള സിഗരറ്റുകളാണ് പിടിച്ചെടുത്തതെന്ന് ഷാഡോ എസ്‌ഐ ഹണി കെ ദാസ് പറഞ്ഞു. സ്‌ട്രോബറി, ചോക്ലേറ്റ്, വാനില തുടങ്ങിയ സിഗരറ്റുകളാണ് പിടികൂടിയത്. ഇവയിലൊന്നും നിയമപ്രകാരമുള്ള മുന്നറിയിപ്പ് വിവരങ്ങളൊ രേഖപ്പെടുത്തിയിട്ടില്ല. വിദേശങ്ങളില്‍ നിന്ന് കടത്തികൊണ്ട് വന്നവയും രാജ്യത്ത് ഉല്‍പാദിപ്പിച്ചവയും ഈ കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്് ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക