|    Jul 28 Fri, 2017 12:29 pm
FLASH NEWS

നഗരത്തില്‍ നിന്നുള്ള മാലിന്യം വനമേഖലകളില്‍ തള്ളുന്നു

Published : 14th December 2015 | Posted By: SMR

അടിമാലി: നഗരത്തില്‍ നിന്നുള്ള മാലിന്യം സമീപ പഞ്ചായത്തുകളില്‍ തള്ളുന്നതായി പരാതി. കോടതി വിധിയെ തുടര്‍ന്ന് മാലിന്യ നീക്കം തടസപ്പെട്ട അടിമാലിയില്‍ നിന്നുള്ള മാലിന്യമാണ് വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലെ വന പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നത്. കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി കളയുന്ന മുതിരപ്പുഴയാറിലെ പനംകൂട്ടി മേഖലയിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ടൗണില്‍ നിന്നും ശേഖരിച്ച മാലിന്യം കത്തിപ്പാറയ്ക്കു സമീപമുള്ള വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്ത് ട്രാക്ടറിലെത്തിച്ച് തള്ളിയതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അടിമാലി പഞ്ചായത്ത് അധികൃതര്‍ പരാതി നിഷേധിച്ചു. ഇതിനിടെ ചെങ്കുളം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ആനച്ചാല്‍ – കിഴക്കെ ചെങ്കുളം റോഡിന്റെ പരിസരത്തും മാലിന്യം നിക്ഷേപിച്ചതും വിവാദമായിട്ടുണ്ട്. അടിമാലിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക