|    Dec 10 Mon, 2018 3:21 am
FLASH NEWS

നഗരത്തില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചു

Published : 22nd July 2018 | Posted By: kasim kzm

കോഴിക്കോട്: ചരക്കുവാഹനങ്ങളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ കോഴിക്കോട് നിന്നുള്ള ചരക്ക് നീക്കം സ്തംഭനത്തിലായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ചരക്കുമായി അങ്ങാടിയിലെത്തിയ വാഹനങ്ങള്‍ ചരക്കുകള്‍ കയറ്റാതെയാണ് തിരിച്ചുപോയത്.
പഴം, പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളില്‍ തിങ്കളാഴ്ചയോടെ വന്‍ മാന്ദ്യമനുഭവപ്പെടും. ഇപ്പോഴുള്ള ചരക്കുകള്‍ മാത്രമാണ് വിപണിയിലുള്ളത്. മലഞ്ചരക്ക് വ്യാപാരമേഖലയില്‍ ആദ്യദിവസം തന്നെ ചരക്കു നീക്കം നിലച്ചിരുന്നു. കോഴിക്കോട് മലഞ്ചരക്ക് വിപണിയില്‍ നിന്നുമാണ് കൊപ്ര, അടക്ക തുടങ്ങിയവ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാറ്. രണ്ടു ദിവസമായി കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോറിഉടമകളും തൊഴിലാളികളും സമരത്തിലേര്‍പ്പെട്ടതോടെ കയറ്റിറക്ക് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഡീസല്‍വില വര്‍ധനവിലും തേഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയുമായി അഖിലേന്ത്യാ തലത്തിലാണ് ലോറിസമരം. അടുത്ത ദിവസം മുതല്‍ ടാങ്കര്‍ ലോറികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അങ്ങാടി തിങ്കളാഴ്ച യോടെ കച്ചവടമാന്ദ്യത്തിലാവും. സംസ്ഥാന ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷനാണ് കേരളത്തില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss