|    Jan 24 Tue, 2017 8:55 pm
FLASH NEWS

നഗരത്തില്‍ തിരക്കേറുന്നു; ഓട്ടോറിക്ഷകളെ നിയന്ത്രിക്കണമെന്ന് ആവശ്യം

Published : 6th September 2016 | Posted By: SMR

വടകര : ബക്രീദ്, ഓണം ആഘോഷങ്ങളുടെ വിപണി നഗരത്തില്‍ പിടിമുറുക്കിയപ്പോള്‍ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടേറി. വിവിധ ഭാഗങ്ങളില്‍ നിന്നും പഴയബസ്സ് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസ്സുകള്‍ കുരുക്കില്‍പെട്ട് എത്താന്‍ വൈകുന്നതാണ് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നത്.
ഇന്നലെ കൊയിലാണ്ടി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ബസുകള്‍ എത്താതായതോടെ സ്റ്റാന്‍ഡിനുള്ളില്‍ തടിച്ചുകൂടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതല്‍ ബീറ്റ് പോലിസിന്റെ സഹായത്തോടെയാണ് ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പോലിസ് രംഗത്തിറങ്ങിയത്. എന്നാല്‍ പതിവിന് വിപരീതമായി സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ ബാഹുല്യം കാരണം സ്വകാര്യ വാഹനങ്ങളുടെ യാത്രയും ബസ് യാത്രയെ വൈകിപ്പിക്കുന്നതടക്കമുള്ള ഗതാഗത കുരുക്കാണ് അുഭവപ്പെടുന്നതെന്ന് ബസ് ജീവനക്കാരും, യാത്രക്കാരും പറയുന്നു.
മാത്രമല്ല നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളും കുരുക്കിന് വലിയ കാരണമായിത്തീരുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്. അനിയന്ത്രണമായ ഓട്ടോറിക്ഷകളുടെ യാത്ര മുമ്പ് തന്നെ വലിയ തോതിലുള്ള പരാതികള്‍ക്ക് കാരണമായിരുന്നു. പഴയ ബസ്സ് സ്റ്റാന്‍ഡിലേക്ക് വരുന്ന ഓട്ടോറിക്ഷകള്‍ക്ക് ആളുകളെ കയറ്റിയിറക്കാനും മറ്റും സമയമെടുക്കുന്നതും, തലങ്ങു വിലങ്ങുമായുള്ള നിര്‍ത്തിയിടലുമാണ് ഓട്ടോറിക്ഷകള്‍ ചെയ്യുന്നത്. പഴയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്തായി നാലോളം പാര്‍ക്കിങ് ഏരിയകളാണ് ഓട്ടോറിക്ഷകള്‍ കയ്യടക്കി വച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചിത സ്ഥലത്ത് നിന്നും ആളുകളെ കയറ്റാനും, ഇറക്കാനും ഓട്ടോറിക്ഷകള്‍ തയ്യാറാകുന്നില്ലെന്നും, ഒരു വരിയില്‍ യാത്ര ചെയ്യേണ്ടിടത്ത് നിന്നും തോന്നിയ പോലെയാണ് യാത്ര ചെയ്യുന്നതെന്നും ഇവരെ നിയന്ത്രിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വലി യ തോതിലുള്ള തിരക്കാണ് നഗരത്തില്‍ ഉണ്ടായത്. രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയതാണ്  എല്ലാ മേഖലയിലും തിരക്കേറാന്‍ കാരണമായിരിക്കുന്നത്.
ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്കു കാരണം വലിയ തോതിലുള്ള ഗതാഗത കുരുക്കും മറ്റും വന്‍ തോതില്‍ ഉണ്ടായിട്ടുണ്ടെന്നും, മുമ്പോട്ടുള്ള ദിവസങ്ങളില്‍ നഗരത്തിന്റെ അവസ്ഥ എന്തിയിരിക്കുമെന്നതിലും വലിയ ആശങ്ക തന്നെയാണ് പോലിസിനും നാട്ടുകാര്‍ക്കുമുള്ളത്. അതിനിടെ ദേശീയപാതയിലെ കുരുക്കു മൂലം കണ്ണൂര്‍ ഭാഗത്തുനിന്ന് മെഡിക്ക ല്‍ കോളജിലേക്കും, കോഴി ക്കോ ട്ടെ സ്വകാര്യ ആശുപ ത്രികളിലേക്കുമുള്ള ആംബു ലന്‍ സുകള്‍ വഴിയില്‍ കുടങ്ങിയ കാഴ്ചയും ഇന്നലെ കാണാനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക