|    Oct 20 Fri, 2017 11:51 pm
FLASH NEWS

നഗരത്തില്‍ ഗുണ്ടാ ആക്രമണം ഒരാള്‍ അറസ്റ്റില്‍; മുഖ്യപ്രതിക്കായി പോലിസ് തിരച്ചില്‍ ശക്തമാക്കി

Published : 21st March 2017 | Posted By: fsq

 

പാലക്കാട്: നഗരത്തില്‍ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കന്തറ മനക്കല്‍തൊടി ദിനേശ് എന്ന സ്‌കോര്‍പിയോ ഗിരീഷിനെയാണ് ( 27)ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍ രജ്ജിത്തും സംഘവും ഇന്നലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ദിനേഷിനെതിരെ നേരത്തെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ട്.
ഞായറാഴ്ച രാത്രി മദ്യപിച്ച് അപകടരമായ രീതിയില്‍ ബൈക്കോടിച്ച സംഘം പോലിസുകാരെയും മുന്‍ കൗണ്‍സിലറെയും ആക്രമിച്ചിരുന്നു. രാത്രി ബൈക്കില്‍ റോന്ത് ചുറ്റുന്നതിനിടെ അമിതവേഗതയില്‍ ബൈക്കോടിച്ചിരുന്നമദ്യപിച്ച സംഘത്തെ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ എന്‍ മഹേഷ്, കെ അരുണ്‍ എന്നിവര്‍ തടഞ്ഞപ്പോഴാണ് ആക്രമത്തിനിരയായത്. ഇവിടെ നിന്ന് കടന്നുകളയുന്നതിനിടെ മുന്‍ കൗണ്‍സിലര്‍ യു ശബരിയെയും കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് പോലിസ് ഉദ്യോഗസ്ഥരായ  മഹേഷ്, അരുണ്‍ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
ഗിരീഷിന് പുറമെ നായ സുര എന്ന സുരേഷും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഒളിവിലായ ഇയാളെ പോലീസ് അന്വേഷിച്ച് വരുകയാണ് . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക