|    Feb 22 Wed, 2017 5:37 am
FLASH NEWS

നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

Published : 6th November 2016 | Posted By: SMR

കാസര്‍കോട്: നഗരത്തില്‍ പുതുതായി നടത്തുന്ന ഗതാഗതപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ജില്ലാ കലക്്ടറുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഗതാഗതകുരുക്ക് രൂക്ഷമായ പുതിയ ബസ് സ്റ്റാന്റ്, എംജി റോഡ്, പ്രസ്‌ക്ലബ്ബ് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, താലൂക്ക് ഓഫിസ്, ബീച്ച് റോഡ് ജങ്ഷന്‍, കെപിആര്‍ റാവു റോഡ്, നായക്‌സ് റോഡ്, കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും ചെയ്തു. നഗരത്തില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കുറഞ്ഞതുമാണ് പുതിയ ഗതാഗത പരിഷ്‌ക്കരണത്തിന് അധികൃതര്‍ തയ്യാറായത്. വര്‍ഷങ്ങളായി നഗരത്തില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗതപരിഷ്‌ക്കരണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ മുന്‍കൈയെടുത്തത്. തയ്യാറായത്. 25 വര്‍ഷം മുമ്പാണ് നഗരത്തില്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയത്. കെട്ടിടങ്ങളും വാഹനങ്ങളും വര്‍ദ്ധിക്കുകയും ഗതാഗതകുരുക്ക് രൂക്ഷമാവുകയും ചെയ്തതോടെ പല കോണില്‍ നിന്നും അധികൃതര്‍ക്ക് നിരന്തരം പരാതി പ്രവാഹമായിരുന്നു. വാഹന വകുപ്പ്,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കലക്്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക