|    Sep 25 Mon, 2017 9:42 am
FLASH NEWS

നഗരത്തില്‍ ഗതാഗത നിയന്ത്രണം

Published : 15th October 2016 | Posted By: Abbasali tf

പാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം മൂന്ന്  മുതല്‍ രാത്രി പത്ത് വരെ പാലക്കാട് നഗരത്തില്‍ താഴെ പറയുന്ന വിധത്തിലുള്ള ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.മലമ്പുഴ , റെയില്‍വേ കോളനി, ഒലവക്കോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന ടൗണ്‍ ബസ്സുകള്‍ താരേക്കാട്, ശേഖരീപുരം ബൈപാസ്, മണലി വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് കോട്ടമൈതാനം , ടൗണ്‍ ബസ് സ്റ്റാന്‍ഡ് വഴി പോകേണ്ടതാണ്. കോഴിക്കോട് – ചെര്‍പ്പുളശ്ശേരി , മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ നിന്നും വരുന്ന കെഎസആര്‍ടിസി ബസ്സുകള്‍ ശേഖരീപുരം ബൈപാസ്സ്, മണലി വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് കോട്ടമൈതാനം വഴി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി തിരിച്ച് ടൗണ്‍ ബസ് സ്റ്റാന്‍ഡ് , ബിഒസി റോഡ് വഴി പോകേണ്ടതാണ്.തൃശ്ശൂര്‍, ചിറ്റൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സറ്റാന്‍ഡിലെത്തി തിരിച്ച് കോട്ടമൈതാനം വഴി പോകേണ്ടതാണ്. കൊല്ലങ്കോട് – കൊടുവായൂര്‍ , നെമ്മാറ ഭാഗത്ത് നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലേക്ക് പോവുന്ന ബസ്സുകള്‍ ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡഡിലെത്തി കോട്ടമൈതാനം വഴി തിരിച്ചു പോകേണ്ടതാണ്. ചന്ദ്രനഗര്‍ ഭാഗത്ത് നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പേ#ാവേണ്ട പലിയ വാഹനങ്ങള്‍ കല്‍മണ്ഡപം , മണലി ബൈപാസ്, ഒലവക്കോട് – കാവില്‍പ്പാട് വഴി പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്ത് നിന്നും ചന്ദ്രനഗര്‍ – കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവേണ്ട വലിയ വാഹനങ്ങള്‍ മേഴ്‌സി കോളജ്, തിരുനെല്ലായി , കണ്ണനൂര്‍ വഴി പോവേണ്ടതാണ്.ഐഎംഎ ജങ്ഷന്‍ വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കും താരേക്കാട് , സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കും മേല്‍ പറഞ്ഞ സമയം  ബസ്സുകളും വലിയ വാഹനങ്ങളും വരാന്‍ പാടുള്ളതല്ല.  അവാര്‍ഡ് ദാനച്ചടങ്ങില്‍ വരുന്ന വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ പരിസരം , രാപ്പാടി ചെറിയ കോട്ടമൈതാനം, വിക്‌ടോറിയ കോളേജ് സമീപമുള്ള നൂറടി റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടാക്കാതെ പാര്‍ക്ക് ചെയ്യേണ്ടതാണ്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുള്ളതാണെന്ന് സംഘാടക സമിതി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക