|    Feb 21 Wed, 2018 1:09 am
FLASH NEWS

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published : 29th January 2017 | Posted By: fsq

 

ആലപ്പുഴ: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. പ്രധാന ജങ്ഷനുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. ഇന്നലെ ജില്ലാ കോടതിക്ക് മുന്‍വശം നൂറുകണക്കിന് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ടു. റോഡ് കൈയേറ്റം, അനധികൃത വഴിയോരക്കച്ചവടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമെന്ന് കാലങ്ങളായി ഉയരുന്ന ആക്ഷേപമാണ്. സുപ്രധാന കാര്യങ്ങള്‍ നടപ്പാക്കാതെ കൊണ്ടുവരുന്ന ഗതാഗത പരിഷ്‌കാരങ്ങളെല്ലാം തുടക്കത്തിലെ പാളുന്ന സ്ഥിതിയാണ്. എല്ലാ വര്‍ഷവും വഴിപാട് പോലെ പരിഷ്‌കാരം കൊണ്ടുവരികയും അവസാനിപ്പിക്കുകയും ചെയ്യുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം നടത്തി പരിഷ്‌കാരം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. പുതുവല്‍സര ദിനത്തില്‍ ട്രാഫിക് പോലിസ് കൊണ്ടുവന്ന ഗതാഗത പരിഷ്‌കരണം ഇപ്പോള്‍ നിലവില്ലില്ല. മുന്നൊരുക്കമില്ലാതെ നടത്തിയ ഗതാഗത പരിഷ്‌കരണത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഗതാഗതക്കുരുക്ക് വര്‍ധിച്ചതോടെ ട്രാഫിക് അധികാരികള്‍ തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു. ഗതാഗതപരിഷ്‌കരണത്തിനെതിരേ സ്വകാര്യ ബസ്സുടമകള്‍ രംഗത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss