|    Dec 16 Sat, 2017 10:51 am
FLASH NEWS

നഗരത്തില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഒരാള്‍ പിടിയില്‍

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: നഗരത്തില്‍ കഞ്ചാവ് വില്‍പനയ്ക്കിടെ ഒരാള്‍ എക്‌സൈസ് പിടിയിലായി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മണിച്ചിറ ലക്ഷംവീട്ടില്‍ മണി(49)യാണ് പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടു കൂടി ക്രൗണ്‍ തിയേറ്ററിന് പിന്നില്‍ വച്ച് കഞ്ചാവ് വില്‍ക്കുന്നതിനിടെ കോഴിക്കോട് റേഞ്ച് എക്‌സൈസ് പാര്‍ട്ടി ഇയാളെ പിടികൂടുകയായിരുന്നു. 110ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഈ പ്രദേശത്ത് കഞ്ചാവ് വില്‍പനയും സാമൂഹികവിരുദ്ധ ശല്യവും വര്‍ധിച്ച് വരുന്നതായി പരാതി ഉണ്ടായിരുന്നു. പ്രതി കോയമ്പത്തൂര്‍, മേട്ടുപാളയം ഭാഗങ്ങളില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിച്ച് ക്രൗണ്‍ തിയേറ്ററിന് സമീപമുളള കുറ്റിക്കാടുകളില്‍ വച്ച് ചെറിയ പായ്ക്കുകളിലാക്കി ചില്ലറ വില്‍പന നടത്തുകയായിരുന്നു പതിവ്. അന്യസംസ്ഥാന തൊഴിലാളികളും ഇയാളുടെ ഉപഭോക്താക്കളായിരുന്നു. ക്രൗണ്‍ തിയേറ്ററിന്റെ പുറക് വശത്തും റെയില്‍പാളത്തിന് സമീപമുളള കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി നിരീക്ഷണം നടത്തിയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സാന്റന്‍ സെബാസ്റ്റ്യന്‍, എന്‍ ബഷീര്‍, പ്രിവന്റീവ് ഓഫിസര്‍ ടി രമേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുശാന്ത്, റിഷിത്ത്കുമാര്‍, രാജേഷ്, ഹാരിസ്, ഡ്രൈവര്‍ എഡിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക