|    Oct 20 Fri, 2017 1:43 am

നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Published : 8th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് അവസാനിക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ ആശാന്‍ സ്‌ക്വയര്‍, പാളയം, വിജെടി, സ്റ്റാച്യൂ പുളിമൂട് ആയുര്‍വേദ കോളജ്, കിഴക്കേകോട്ട (എംജി റോഡ്) റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങള്‍ പാളയം നന്ദാവനം, ബേക്കറി, പനവിള റോഡിലൂടെയും ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍പാസ്, ബേക്കറി, വഴുതക്കാട് വഴിയോ പോവേണ്ടതാണ്. കരമന  ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം, അട്ടക്കുളങ്ങര വഴി പോവേണ്ടതാണ്. സംസ്ഥാന സമ്മേളന റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ആശാന്‍സ്‌ക്വയര്‍, പാളയം, വിജെടി എന്നീ ഭാഗങ്ങളില്‍ ആളെ ഇറക്കിയശേഷം പേട്ട, ചാക്ക, വഴി വന്ന് ഈഞ്ചക്കല്‍ ബൈപാസില്‍ ഗതാഗത തടസ്സം കൂടാതെ പാര്‍ക്ക് ചെയ്യണം. സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങല്‍, കിളിമാനൂര്‍, കോവളം, തിരുവല്ലം, നെയ്യാറ്റിന്‍കര, ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസില്‍ നിന്നും ആളെ എടുത്ത് ബൈപ്പാസിലൂടെ തന്നെ വടക്ക് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പോകേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 9497987001, 7002, 0471-2558731, 32 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക