|    Jan 19 Thu, 2017 8:37 pm
FLASH NEWS

നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Published : 24th September 2016 | Posted By: SMR

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് നിയന്ത്രണം. ബസ്, ടാക്‌സി, സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാണ്.  വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാരന്തൂരില്‍ നിന്നും മെഡിക്കല്‍ കോളജ് തൊണ്ടയാട് അരയിടത്ത്പാലം മേല്‍പ്പാലം വഴി സിറ്റിയില്‍ പ്രവേശിക്കണം. കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് പൂളാടിക്കുന്ന് വേങ്ങേരി മലാപ്പറമ്പ് തൊണ്ടയാട് അരയിടത്ത്പാലം മേല്‍പ്പാലം വഴി സിറ്റിയില്‍ പ്രവേശിക്കണം.
തെക്കുഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര പന്തീരാങ്കാവ് തൊണ്ടയാട്അരയിടത്ത്പാലം മേല്‍പ്പാലം വഴി സിറ്റിയില്‍ പ്രവേശിക്കണം. ബാലുശ്ശേരി, കക്കോടി, ചേളന്നൂര്‍, നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജങ്ഷനില്‍ നിന്നു മലാപ്പറമ്പ്‌തൊണ്ടയാട് അരയിടത്ത്പാലം മേല്‍പ്പാലം വഴി സിറ്റിയില്‍ പ്രവേശിക്കണം.
പരപ്പനങ്ങാടി തിരൂര്‍ ഭാഗങ്ങളില്‍ നിന്നു മണ്ണൂര്‍, ഫറോക്ക്, മീഞ്ചന്ത വഴി യാത്രക്കാരുമായി വരുന്ന ബസ്സുകള്‍ റെയില്‍വേ സ്‌റ്റേഷനു സമീപം യാത്രക്കാരെ ഇറക്കി വലത് ഭാഗം ലിങ്ക് റോഡിലേക്ക് തിരിഞ്ഞുപോകേണ്ടതാണ്. പാലക്കാട്, തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ രാമനാട്ടുകരയില്‍ നിന്നു പന്തീരാങ്കാവ് ഹൈലൈറ്റ് മാള് തൊണ്ടയാട് അരയിടത്ത്പാലം മേല്‍പ്പാലം രാജാജി റോഡ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്. തെക്ക് ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അരയിടത്തുപാലം മേല്‍പ്പാലം തൊണ്ടയാട് ഹൈലൈറ്റ് മാള് പന്തീരാങ്കാവ് വഴി പോകണം. ഉച്ചയ്ക്ക് ഒരു മണിക്കുശേഷം സമ്മേളനത്തിനായുള്ള വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും കോഴിക്കോട് ബീച്ചിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നും സിറ്റി ട്രാഫിക് അറിയിച്ചു. നാളെ രാവിലെ ഏഴു മുതല്‍ 10വരെയും വൈകീട്ട് നാല് മുതല് 7.30വരെയും ഗതാഗത നിയന്ത്രണമുണ്ട്.
ബാലുശേരി ഭാഗത്തുനിന്നു വരുന്ന യാത്രാ വാഹനങ്ങള്‍ വേങ്ങേരി മലാപ്പറമ്പ് തൊണ്ടയാട് അരയിടത്തുപാലം വഴി നഗരത്തില്‍ പ്രവേശിക്കണം. ബാലുശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരയിടത്തു പാലം തൊണ്ടയാട് മലാപ്പറമ്പ് വേങ്ങേരി വഴി തിരിച്ചുപോകണം. കണ്ണൂര്‍, കാസര്‍്‌കോട്, തലശ്ശേരി, വടകര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന് മലാപ്പറമ്പ് തൊണ്ടയാട് അരയിടത്തുപാലം വഴി നഗരത്തിലേക്കും കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, വടകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരയിടത്തുപാലം തൊണ്ടയാട് മലാപ്പറമ്പ് പൂളാടിക്കുന്ന് വഴി തിരിച്ചും പോവേണ്ടതാണ്. വയനാട്, കുന്ദമംഗലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാരന്തൂര്‍ മെഡിക്കല്‍ കോളജ് തൊണ്ടയാട് അരയിടത്തുപാലം വഴി നഗരത്തിലേക്കും തിരിച്ചുപോകേണ്ടവ അരയിടത്തുപാലം തൊണ്ടയാട് മെഡിക്കല്‍ കോളജ് കാരന്തൂര്‍ വഴിയും പോവേണ്ടതുമാണ്. കാരന്തൂര്‍, മൂഴിക്കല്‍, വെള്ളിമാടുകുന്ന് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് തൊണ്ടയാട് അരയിടത്തുപാലം വഴി നഗരത്തിലേക്കും തിരിച്ചുപോകേണ്ട വാഹനങ്ങള്‍ അരയിടത്തുപാലം തൊണ്ടയാട് മലാപ്പറമ്പ് വഴിയും പോവേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക