|    Nov 21 Tue, 2017 5:39 pm
FLASH NEWS

നഗരത്തില്‍ അമ്പതോളം സിസിടിവി കാമറകള്‍ സ്ഥാപിക്കും

Published : 13th November 2017 | Posted By: fsq

 

കായംകുളം: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമ്പതോളം സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ല പോലിസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. പോലിസ് സ്റ്റേഷനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും കാമറകള്‍  സ്ഥാപിക്കുക. കായംകുളത്തും പരിസര പ്രദേശങ്ങളിലും പകലും രാത്രിയും വാഹന പരിശോധന കര്‍ശനമാക്കും. ഇതിനായി സേനയുടെ എണ്ണം കൂട്ടുകയും വാഹന സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഇടറോഡുകളിലും മറ്റും ഇരുചക്ര വാഹനങ്ങളിലുള്ള പട്രോളിങ് ഉണ്ടാവും. മഫ്തിയിലും അല്ലാതെയും പരിശോധന നടത്തും. ഓഫിസര്‍മാരും റോഡുകളിലിറങ്ങും. ജയിലുകളില്‍ നിന്നിറങ്ങുന്ന കുറ്റവാളികളെ നിരീക്ഷിക്കും. മറ്റ് ജില്ലകളില്‍ നിന്നു കുറ്റവാളി സംഘങ്ങള്‍ ഇവിടേക്ക് വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാവും. ജനജാഗ്രത സമിതികളും രൂപീകരിക്കുമെന്നും പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നത് പരിശോധിക്കുമെന്നും ജില്ല പോലിസ് മേധാവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക