|    Jan 18 Wed, 2017 7:29 pm
FLASH NEWS

നഗരത്തില്‍ അഭിഭാഷകനും കുടുംബത്തിനും മര്‍ദ്ദനമേറ്റു

Published : 10th August 2016 | Posted By: SMR

കോട്ടയം: കോട്ടയം നഗരത്തി ല്‍ അഭിഭാഷകനും കുടുംബത്തിനും മര്‍ദ്ദനത്തില്‍ പരിക്ക്. കാഞ്ഞിരപ്പള്ളി ചിറക്കടവ് പുലിപ്പാറയില്‍ അഡ്വ. പി ബി മജീഷ് (33), ഇയാളുടെ ഭാര്യ സുറുമി (23), മകള്‍ ഒന്നര വയസ്സുകാരി ആദിത്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. മിശ്ര വിവാഹിതരായ ഇരുവരും കല്യാണം കഴിഞ്ഞതു മുതല്‍ കുടുംബക്കാരുമായി പ്രശ്‌നം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ട് കലക്ടറേറ്റിന് സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിപുറത്തിറങ്ങിവരുമ്പോള്‍ സുറുമിയുടെ മാതാവും മൂന്ന് ബന്ധുക്കളും എത്തി ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് മജീഷ് പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തി ല്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ സുറുമിക്കു മൂക്കിനും കൈക്കും സാരമായ പരിക്കേറ്റു. കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം സുറുമിയുടെ മാതാവടക്കമുള്ളവരെ ഈസ്റ്റ് പോലിസ് പിടികൂടിയിരുന്നു. ഇവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക