|    Sep 20 Thu, 2018 2:15 pm
FLASH NEWS

നഗരത്തില്‍ അനധികൃത നിര്‍മാണം: ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നുവെന്ന്

Published : 3rd June 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: നഗരഹൃദയത്തില്‍ അനധികൃത കെട്ടിട നിര്‍മാണം. കോട്ടച്ചേരി മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ ഇരുനിലകെട്ടിടത്തിന്റെ മുന്‍വശത്തെ മുറിയില്‍ പ്രവര്‍ത്തിച്ചു വന്ന ടീഷോപ്പിന് ചട്ട വിരുദ്ധമായി മുന്‍ഭാഗത്ത് രണ്ടുമീറ്റര്‍ നിളത്തിലും ഒന്നര മീറ്റര്‍ വീതിയിലും താല്‍ക്കാലികമായി ഷീറ്റിട്ട ഭാഗം അനധികൃതമായി കെട്ടിടത്തിന്റെ മുറിയോട്‌ചേര്‍ക്കാനായുള്ള നിര്‍മാണ പ്രവൃത്തികളാണ് നടന്നുവരുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗം ഷിറ്റിട്ട് കെട്ടിമറച്ച് രഹസ്യമായിട്ടാണ് ഷീറ്റിട്ട ഭാഗത്ത് തറ ഫൗണ്ടേഷന്‍ നിര്‍മാണ ജോലികള്‍ നടത്തുന്നത്.
നഗരസഭയിലെ പഴയ കെട്ടിടങ്ങള്‍ പുതുക്കാനും രൂപമാറ്റം വരുത്താനുമുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തണമെങ്കില്‍ നഗരസഭയില്‍ നിന്ന് അനുമതി വാങ്ങണെമെന്നിരിക്കെ ഇതൊന്നും ചെയ്യാതെ നടത്തുന്ന അനധികൃത നിര്‍മാണത്തിന് നഗരസഭയിലെ പൊതമരാമത്ത് ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടിണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss