|    Mar 23 Thu, 2017 9:41 pm
FLASH NEWS

നഗരത്തിലെ വസ്ത്രക്കട കത്തിനശിച്ചു

Published : 8th June 2016 | Posted By: mi.ptk

കാസര്‍കോട്: പഴയ ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രക്കട കത്തിനശിച്ചു. ദേരസിറ്റി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സിയ കളക്ഷന്‍ കടക്കാണ് തീപ്പിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം.കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ദേരസിറ്റി കോംപ്ലക്‌സിലെ കാവല്‍ക്കാരനാണ് ഉടമ ബേവിഞ്ചയിലെ ഹബീബ് റഹ്്മാനെ ഫോണില്‍ വിളിച്ചറിയിച്ചത്. ഫയര്‍ഫോഴ്‌സിലും വിവരം ഉടന്‍ കൈമാറിയിരുന്നു. ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി തീയണച്ചു. ചുരിദാറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ കത്തിനശിച്ചു. ഫര്‍ണിച്ചറുകളും തീപ്പിടിച്ച് നശിച്ചിരുന്നു. മൂന്ന് ഫാന്‍, കാഷ് കൗണ്ടര്‍ എന്നിവയും നശിച്ച നിലയിലാണ്. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.കത്തിനശിച്ച വസ്ത്രക്കട

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക