|    Oct 23 Tue, 2018 11:23 am
FLASH NEWS

നഗരത്തിലെ ബോംബ് ഭീഷണി വ്യാജം

Published : 5th August 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ആറിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു. ബുധനാഴ്ച രാത്രി എട്ടുമുതല്‍ ഇന്നലെ രാവിലെ എട്ടുവരെയുള്ള 12 മണിക്കൂറിനുള്ളില്‍ ആറിടങ്ങളില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ തൃശൂര്‍ പോലിസ് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജൂബിലി മിഷന്‍ ആശുപത്രി കോംപൗണ്ടിലെ കോയിന്‍ ബോക്‌സില്‍നിന്നാണ് സന്ദേശമെത്തിയതെന്ന് ആദ്യദിനം തന്നെ കണ്ടെത്തിയിരുന്നു. സൈബര്‍സെല്ലിന്റെയും പരിസരത്തെ നിരീക്ഷണ കാമറകളുടെയും സഹായത്തോടെ പോലിസ് അന്വേഷണം നടത്തുന്നുണ്ട്. സന്ദേശം ലഭിച്ചതുമുതല്‍ രാവിലെ വരെ നഗരത്തില്‍ പോലിസ് അതീവ ജാഗ്രത പുലര്‍ത്തി. ബോംബ്-ഡോഗ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫിസ്, നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനത്തിരക്കുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.
കേരള ആംഡ് പോലിസ് ബറ്റാലിയനുകളില്‍നിന്നും രാമവര്‍മപുരം പോലിസ് അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തി ല്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss