|    Dec 13 Wed, 2017 3:28 am
FLASH NEWS

നഗരത്തിലെ ബസ് സ്റ്റാന്റുകള്‍ സാമൂഹികവിരുദ്ധരുടെ താവളമാവുന്നു

Published : 1st September 2016 | Posted By: SMR

പാലക്കാട്: പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബസ് സ്റ്റാന്റുകള്‍ അന്തി മയങ്ങിയാല്‍ സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായി പരാതി. പിടിച്ചുപറിക്കാരും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളും സ്റ്റാന്റുകള്‍ താവളമാക്കുന്നതായാണ് പരാതിയുള്ളത്. സ്‌റ്റേഡിയം ബസ് സ്റ്റാന്റിലും മുനിസിപ്പല്‍ ബസ് സ്റ്റാന്റിലും വെളിച്ചമില്ലാത്തതും സെക്യൂരിറ്റിക്കാരെ നിയമിക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കഞ്ചാവുകച്ചവടവും പെണ്‍വാണിഭ സംഘങ്ങളും സ്‌റ്റേഡിയം ബസ് സ്റ്റാന്റിലും മുനിസിപ്പില്‍ ബസ് സ്റ്റാന്റിലും തമ്പടിക്കുന്നതുമൂലം അന്യസംസ്ഥാനങ്ങളില്‍ നിന്നും വഴിതെറ്റിയെത്തുന്നവരും വാഹനങ്ങള്‍തേടി എത്തുന്നവരും ഇവരുടെ ഭീഷണിക്കും മോഷണത്തിനുംവരെ ഇരയാകുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദീര്‍ഘദൂര ബസുകളില്‍ നിന്നും ചന്ദ്രനഗറിലിറങ്ങുന്ന യാത്രക്കാരെ സ്‌റ്റേഡിയം സ്റ്റാന്റിലെത്തിച്ച് പണം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്.
ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് രാത്രിയില്‍ ഷീ ഓട്ടോകളെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കണമെന്ന ആവശ്യവും നഗരസഭ അംഗീകരിച്ചിട്ടില്ല. നഗരസഭാ ബസ് സ്റ്റാന്റുകളില്‍ പോലിസ് ബീറ്റ് ഏര്‍പ്പെടുത്തുകയോ നഗരസഭ സ്വന്തം നിലയില്‍ തെരുവുവിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നഗരസഭയുടെ സ്വപ്‌നപദ്ധതികളില്‍ ഇതുവരെ സ്റ്റാന്റുകളുടെ നവീകരണം ഉള്‍പ്പെടുത്താത്തതില്‍ സ്ഥലത്തെ വ്യാപാരികളും പലതവണ പരാതി നല്‍കിയിട്ടും അവഗണിക്കുന്നുവെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക