|    Mar 23 Thu, 2017 7:48 pm
FLASH NEWS

നഗരത്തിലെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പലചരക്ക് കടക്ക് തീവെച്ച കേസില്‍ അന്വേഷണം ഇഴയുന്നു

Published : 20th March 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പലചരക്ക് കടക്ക് തീവെച്ച കേസില്‍ അന്വേഷണം ഇഴയുന്നു. നാല്മാസം പിന്നിട്ടിട്ടും കേസ്സിന് തുമ്പായില്ല. കഴിഞ്ഞ നവംബര്‍ 26ന് ആയിരുന്നു തീവെപ്പുണ്ടായത്. അഞ്ചേരിച്ചിറ സ്വദേശി പെരിഞ്ചേരി ജോഷി എന്നയാളുടെയാണ് ഇരുനില കെട്ടിടം. കുന്നംകുളം സ്വദേശി ശശി ആണ് ഇവിടെ പലചരക്കുകച്ചവടം നടത്തിയിരുന്നത്.ഹര്‍ത്താല്‍ ദിനത്തിന്റെ തലേന്നാള്‍ രാത്രിയായിരുന്നു തീവെപ്പുണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയറിഞ്ഞ് പ്രദേശത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികള്‍ വിവരം അറിയിച്ചതിനനുസരിച്ച് ഫയര്‍ സര്‍വീസുകാര്‍ പെട്ടെന്ന് എത്തി തീയണണച്ചത് മൂലമാണ് മാര്‍ക്കറ്റ് വന്‍ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെട്ടത്. കടയും കെട്ടിടവും പൂര്‍ണമായും അഗ്നിനിരയായി മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ശശിക്ക് മാത്രമുണ്ടായത്. കെട്ടിടത്തിന് ആരോ മനപൂര്‍വം തീയിട്ടതാണെന്ന് വ്യക്തമായിരുന്നു. ഹൈറോഡില്‍നിന്നും തീയിട്ട സ്ഥലത്തേക്കുള്ള ഇടവഴിയില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. കത്തിക്കാനുപയോഗിച്ച നീണ്ട വടിയില്‍കെട്ടിയ പന്തം ഇടവഴിയില്‍ സംഭവസ്ഥലത്തുനിന്ന് 50 മീറ്റര്‍ ദൂരെ ഉപേക്ഷിച്ചനിലയില്‍ കണ്ടുകിട്ടി. പന്തത്തിന്റെ കത്തിവീണ അവശിഷ്ടങ്ങളും കത്തിച്ച പന്തവുമായി നീങ്ങുമ്പോള്‍ തീ വീണ് കത്തിയ മാലിന്യങ്ങളുടെ അവശിഷ്ടങ്ങളും ഇടവഴിയിലുടനീളം ഉണ്ടായിരുന്നു.സ്ഥലം ഉടമ ജോഷിയും ചേര്‍പ്പ് സ്വദേശി ബേബിയെന്നയാളും തമ്മില്‍ ഈ സ്ഥലം സംബന്ധിച്ച് തര്‍ക്കവും കോടതിയില്‍ കേസും നിലനിന്നിരുന്നു. കോടതി വരാന്തയില്‍തന്നെ ഭീഷണിപ്പെടുത്തിയെന്ന ജോഷിയുടെ ആരോപണവും നിലനിന്നിരുന്നു. തീവെച്ചതില്‍ ബേബിയുടെ പങ്കുസംശയിക്കുന്നതായി ജോഷി പോലിസിന് മൊഴിയും നല്‍കിയിരുന്നു.സ്ഥലത്തും ഇടവഴിയിലും പരിസരത്തുമായി അരഡസനോളം സിസിടിവി കാമറകളും ഉണ്ടായിരുന്നതാണ്. ടൗണ്‍ ഈസ്റ്റ് പോലിസാണ് കേസ്സന്വേഷണം നടത്തിയിരുന്നത്. നാലുമാസം അന്വേഷിച്ചിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ല.ഇതേതുടര്‍ന്ന് ജോഷി സിറ്റിപോലിസ് കമ്മീഷ്ണര്‍ നാരായണന് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ്സന്വേഷണ ടൗണ്‍ സിഐ കെ സേതു ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി സിഐപറഞ്ഞു. സിസിടിവി കാമറദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമം നടത്തുന്നതായും  ജോഷി സംശയിക്കുന്ന ആളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സേതു പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക