|    Feb 27 Mon, 2017 10:23 am
FLASH NEWS

നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി

Published : 11th November 2016 | Posted By: SMR

കൊല്ലം:നഗരത്തില്‍ വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങള്‍ കോ ര്‍ പറേഷന്‍ ഒഴിപ്പിച്ചു തുടങ്ങി. ഇന്നലെ രാവിലെ ആറുമുതലാണ് കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ കോര്‍പറേഷന്‍ ആരംഭിച്ചത്. സെന്റ് ജോസഫ് കോണ്‍വെന്റ് മുതല്‍ രാമന്‍കുളങ്ങര വരെയുള്ള 26 കൈയേറ്റങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ ഒഴിപ്പിച്ചു.  സെന്റ് ജോസസ് കോണ്‍വെന്റിന് മുന്നില്‍നിന്ന് വിക്ടോറിയ ആശുപത്രിയിലേക്കുള്ള റോഡിലെ കൈയേറ്റങ്ങളാണ് രാവിലെ ആറു മുതല്‍ ഒഴിപ്പിച്ചത്.തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരം, ഹൈസ്‌കൂള്‍ ജങ്ഷന്‍, കലക്ടറേറ്റ് പരിസരം, മുളങ്കാടകം, രാമന്‍കുളങ്ങര എന്നിവിടങ്ങളില്‍ റോഡ് കൈയേറി സ്ഥാപിച്ചിരുന്ന തട്ടുകടകളും ബങ്കുകളും പൊളിച്ചു നീക്കി. നഗരസഭ ഹെല്‍ത് സൂപ്പര്‍വൈസര്‍ ശശികുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജി എസ് സുരേഷ്, ആര്‍ ബിനോയി, പ്രേംനാഥ്, ജയകുമാര്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി—.റോഡിലേക്ക് ഇറക്കിയും റവന്യൂ ഭൂമി കൈയേറിയും നിര്‍മിച്ച കെട്ടിടങ്ങളും ഉടന്‍ പൊളിച്ചുനീക്കുമെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ വി എസ് പ്രിയദര്‍ശന്‍ പറഞ്ഞു. കൈയേറി നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും പൊളിച്ചു നീക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day