|    Feb 23 Thu, 2017 8:01 am
FLASH NEWS

നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

Published : 22nd November 2016 | Posted By: SMR

മാനന്തവാടി: വിവാദമായ നഗരത്തിലെ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ക്ക് കൂട്ടുനിന്ന നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ. നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ സംബന്ധിച്ച് സിപിഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നടപടി വരുന്നത്. ഡിവൈഎസ്പി കെ കെ മര്‍ക്കോസ്, സിഐ ജസ്റ്റിന്‍ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. ഇതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അതാതു കാലത്തെ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരേയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. 14 കെട്ടിടങ്ങളിലാണ് ചട്ടങ്ങള്‍ ലംഘിച്ചതെന്നു കണ്ടെത്തിയതായാണ് വിവരം. വന്‍കിടക്കാരുടെ കെട്ടിടങ്ങളാണ് അതിലേറെയെന്നും വിവരമുണ്ട്. അനധികൃത കെട്ടിട നിര്‍മാണങ്ങളും കൈയേറ്റങ്ങളും മാനന്തവാടിയില്‍ വിവാദങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അത്രതന്നെ പഴക്കമുണ്ട്. പക്ഷേ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ പരാതി നല്‍കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതും ഇതാദ്യമാണ്. നേരത്തെ പഞ്ചായത്ത് ഭരണസമിതിയും മാറിമാറി വരുന്ന ഭരണകക്ഷികളും അനധികൃത നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക