|    Dec 18 Mon, 2017 2:37 pm

നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Published : 17th April 2016 | Posted By: SMR

തൃശൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്നു രാവിലെ ഏഴു മുതല്‍ നാളെ പകല്‍ പൂരം കഴിയുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തേട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം , ഫാത്തിമ നഗര്‍, ഇക്കണ്ടവാര്യര്‍ ജംക്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ഫാത്തിമ നഗര്‍, ഐടിസി ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ ജങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ കിഴക്കേകോട്ടയില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് ബിഷപ് പാലസ്, ചെമ്പുക്കാവ്, ബാലഭവന്‍, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംക്ഷന്‍ വഴി സര്‍വീസ് നടത്തണം.
മുക്കാട്ടുകര, നെല്ലങ്കര ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംക്ഷന്‍, ബാലഭവന്‍, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംക്ഷന്‍ തിരികെ വഴി സര്‍വീസ് നടത്തണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വീസ് നടത്തണം.
മെഡിക്കല്‍ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വിനി ജങ്ഷനില്‍ നിന്നും നേരെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതേ വഴിയിലൂടെ തിരികെ സര്‍വീസ് നടത്തണം.
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ബാലഭവന്‍ വഴി ടൗണ്‍ഹാള്‍ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംക്ഷന്‍ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയം വഴി തിരികെ സര്‍വീസ് നടത്തണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍ തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കല്‍ അശ്വിനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരന്‍ നമ്പ്യാര്‍ റോഡ് വഴി വടക്കേ സ്റ്റാന്‍ഡില്‍ എത്തി അശ്വിനി ങ്ഷന്‍ പൂങ്കുന്നം വഴി തിരികെ സര്‍വീസ് നടത്തണം.
വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പടിഞ്ഞാറെ കോട്ടയില്‍ താത്കാലികമായി തയാറാക്കുന്ന ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് മേല്‍പ്പറഞ്ഞ വഴിയിലൂടെ തിരികെ സര്‍വീസ് നടത്തണം.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍ , ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തന്നെ തിരികെ സര്‍വീസ് നടത്തണം. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുണ്ടുപ്പാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് അവിടെ നിന്നു തന്നെ തിരികെ സര്‍വീസ് നടത്തണം.
സ്വരാജ് റൗണ്ടില്‍ ഇന്നു രാവിലെ അഞ്ചു മുതല്‍ പൂരം അവസാനിക്കുന്നതു വരെ യാതൊരു വിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടികിനു സമീപത്തെ കോര്‍പ്പറേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ പാ ര്‍ക്ക് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss