|    Apr 25 Tue, 2017 10:11 am
FLASH NEWS

നഗരങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അനധികൃതമായി കറന്‍സി നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ തിരച്ചില്‍ നടത്തി. ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ മാറ്റാനെന്ന വ്യാജേന വ്യാപാര കേന്ദ്രങ്ങളിലെത്തിയാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ കരോള്‍ബാഗ്, ദാരിബ കലാന്‍, ചാന്ദ്‌നിചൗക്ക് തുടങ്ങിയ നാല് വ്യാപാര കേന്ദ്രങ്ങളിലും മുംബൈയില്‍ മൂന്നിടത്തും ചണ്ഡീഗഡിലും ലുധിയാനയിലും ദക്ഷിണേന്ത്യയിലെ രണ്ടുനഗരങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. ചില വ്യാപാരകേന്ദ്രങ്ങള്‍, ജ്വല്ലറികള്‍, കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഹവാല ഇടപാടുകാര്‍ എന്നിവ 500, 1000 രൂപ നോട്ടുകള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങി മാറ്റിക്കൊടുക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പോലിസിന്റെ സാന്നിധ്യത്തില്‍ നൂറോളം പരിശോധനകള്‍ നടത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day