|    Mar 23 Thu, 2017 9:59 pm
FLASH NEWS

നഗരം സ്വര്‍ണ്ണവര്‍ണ്ണസാഗരമാക്കി ചട്ടമ്പി സ്വാമി ജയന്തി ശോഭ യാത്ര

Published : 25th August 2016 | Posted By: SMR

കൊല്ലം:  നവോഥാന നായകന്‍ ചട്ടമ്പിസ്വാമിയുടെ 163 ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വര്‍ണ്ണാഭമായ ശോഭായാത്ര നഗരത്തെ സ്വര്‍ണ്ണ വര്‍ണ്ണ സാഗരമാക്കി. ഇന്നലെ വൈകീട്ട് മൂന്നിന് ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച പടുപകൂറ്റന്‍ ശോഭയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.  രാത്രി എട്ടേടെയാണ് ശോഭായാത്ര ആനന്ദവല്ലീശ്വരത്ത് സമാപിച്ചത്.
എന്‍ എസ് എസിന്റെ സംഘടനാ ശക്തി വിളിച്ചോതുന്ന പ്രകടനമാണ് ശോഭായാത്രയിലൂടെ കാഴ്ചവച്ചത്. ചട്ടമ്പിസ്വാമികളുടെ പ്രതിമയുമായി അലങ്കരിച്ച രഥത്തിന് പിറകെ എന്‍എസ്എസ് പ്രസിഡന്റ് ഡോ ജി ഗോപകുമാറും കമ്മിറ്റി അംഗങ്ങളും പതാകയുമേന്തി ശോഭയാത്രക്ക് നേതൃത്വ നല്‍കി.
128 കരയോഗങ്ങളില്‍ നിന്നുള്ള കരയോഗ ഭാരവാഹികളും സമുദായംഗങ്ങളും അണിനിരന്നു. വനിതാ സമാജം, ബാലസമാജം. 709 സ്വയം സഹായ സംഘം ഭാരാവാഹികളും പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുത്തു. എന്‍എസ്എസിന്റെ വിവിധ വിദ്യാഭ്യാസനങ്ങളുല്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യവും യാത്രക്ക് ശക്തിപകര്‍ന്നു.
നിശ്ചല ദൃശ്യങ്ങള്‍ , തനത് കലാരൂപങ്ങള്‍, പരമ്പരാഗത വാദ്യമേളങ്ങള്‍, ടാബ്ലോകള്‍ എന്നിവ ശോഭയാത്രക്ക് കൊഴുപ്പേകി. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്‍ഡ്, ശിങ്കിരമേളം, അമ്മനകുട, പൂക്കാവടി തുടങ്ങിവയും വിവേകാനന്ദനും ചട്ടമ്പിസ്വാമികളുമായി സംവദിക്കുന്നത് മികവാര്‍ന്നതായി.
ശോഭയാത്ര ശങ്കര്‍ നഗര്‍,  ചിന്നക്കട,  ഇരുമ്പുപാലം ഹൈസ്‌കൂള്‍ ജങ്ഷന്‍ വഴി ആനന്ദവല്ലീശ്വരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ അലങ്കരിച്ച ചടമ്പിസ്വാമിയുടെ പ്രതിമയില്‍ ജന സഹസ്രങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ശോഭായായ്ത്രക്ക് സമാപനം കുറിച്ച് വര്‍ണാഭമായ കരിമരുന്ന പ്രയോഗവും നടന്നു.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക