|    Oct 16 Tue, 2018 11:53 pm
FLASH NEWS

നഗരം മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു

Published : 18th September 2017 | Posted By: fsq

 

പാലക്കാട്: നഗരത്തിലെ തിരക്കേറിയ കോര്‍ട്ട് റോഡിലെ ഹരിക്കാരത്തെരുവ് മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു. കോര്‍ട്ട് റോഡില്‍ നിന്നു മാധവിയമ്മ ആശുപത്രിയിലേക്കുള്ള റോഡും പരിസരത്തുമാണ് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നത്. ആശുപത്രി പരിസരത്തും പ്രസ് ക്ലബ് ഭാഗത്തേക്കുള്ള ഇട റോഡിലുമായിട്ടാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്. വീടുകളില്‍ നിന്നും സമീപത്തെ കടകളില്‍ നിന്നും ഭക്ഷണ ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്. നഗരസഭ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ഉറവിട മാലിന്യം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് നഗരത്തിനകത്ത് തന്നെ മാലിന്യം കുമിഞ്ഞ് കൂടുന്നത്. മാലിന്യം കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോട പ്രദേശത്തെ തെരുവ് നായ്ക്കളുടെയും കന്നുകാലികളുടെയും ശല്യവും ഏറിയിരിക്കുകയാണ്. ജിബി റോഡില്‍ നിന്നും കോര്‍ട്ടില്‍ നിന്നും റോബിന്‍സണ്‍ റോഡിലേക്കുള്ള എളുപ്പ വഴിയായതിനാല്‍ ഹരിക്കാരത്തെരുവ് മാധവിയമ്മ ഹോസ്പിറ്റല്‍ വഴി നിരവധി വാഹനങ്ങളാണ് കടന്നുപോവുന്നത്. ആശുപത്രി, എല്‍പി സ്‌കൂള്‍, പാര്‍ട്ടിയാപ്പീസുകല്‍ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടുത്തെ മാലിന്യ നിക്ഷേപത്തിനെതിരെ ഭരണകൂടമോ വാര്‍ഡ് കൗണ്‍സിലറോ അറിഞ്ഞ മട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss