|    Apr 23 Mon, 2018 9:36 am

നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമം; പ്രതികള്‍ വനപാലകരുടെ പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

പത്തനംതിട്ട: നക്ഷത്ര ആമയെ വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വനം വകുപ്പ് വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാന്നിയിലെ വനപാലകരുടെ സഹായത്തോടെയാണ് ഹരിപ്പാട്ടു നിന്നു പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തോട്ടപ്പള്ളി സ്പില്‍വെക്കു സമീപം കടല്‍ക്കരയില്‍ താമസിക്കു ചിറയില്‍ അജയന്‍ നാരായണന്‍(34), വളഞ്ഞവട്ടം ആലംതുരുത്തി വേലംപറമ്പില്‍ രാജന്‍ തങ്കപ്പന്‍(ശിവരാജന്‍-46) എിവരാണ് അറസ്റ്റിലായത്. ഇവര്‍ ആമയെ വില്‍ക്കാന്‍ കൊണ്ടുവ മോട്ടോര്‍ സൈക്കിളും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും വനപാലകര്‍ പറഞ്ഞു.  കഴിഞ്ഞ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ നടന്നത്. ഇലക്ട്രീഷ്യനായ അജയന്റെ പക്കലാണ് നക്ഷത്ര ആമ ഉണ്ടായിരുന്നത്. ഇരുപത്തഞ്ചു വയസോളം പ്രായമുള്ള ആമയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് അജയന്‍ ആവശ്യപ്പെട്ടത്.  ആമയെ വാങ്ങാനെ വ്യാജേന അജയനെ ബന്ധപ്പെട്ട വനപാലകര്‍ ഇന്നലെ രാവിലെ ഹരിപ്പാട്ടുള്ള അജയന്റെ വീട്ടില്‍ വച്ചാണ് ആമയെ കണ്ടു ബോധ്യപ്പെട്ടത്. സുനാമി പുനരധിവാസത്തില്‍പെട്ട നിരവധിയാളുകള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അജയന്റെ വീട്ടില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുക അസാധ്യമായിരുന്നു. അതിനാല്‍ വില പറഞ്ഞുറപ്പിച്ച വനപാലകസംഘം ആമയെ ഹൈവേയുടെ ഭാഗത്ത് എത്തിക്കണമെു ഡിമാന്റ്  വച്ചു. സംശയം തോന്നാതിരുന്ന അജയനും സുഹൃത്തും പെയിന്റിങ് തൊഴിലാളിയുമായ രാജനും മോട്ടോര്‍ സെക്കിളില്‍ ഒരു കിലോമീറ്റര്‍ അകലെ ഹൈവേയില്‍ നക്ഷത്ര ആമയുമായി എത്തുകയായിരുന്നു. ഇവിടെ പതിയിരുന്ന വനപാലക സംഘം ഉടന്‍ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. തനിക്ക് കടലില്‍ നിന്നു കിട്ടിയതാണ് നക്ഷത്ര ആമയെ എന്നാണ് അജയന്‍ ആദ്യം വനപാലകര്‍ക്കു മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഒരു സുഹൃത്ത് തന്നെ വില്‍ക്കാന്‍ ഏല്പിച്ചതാണെന്നും ഇയാള്‍ പറഞ്ഞു. എന്തായാലും വലിയ ഒരു കണ്ണിയില്‍പെട്ടവരാണ് ഇപ്പോള്‍ പിടിയിലായതെന്നാണ് വനപാലകരുടെ നിഗമനം.  അറസ്റ്റു രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാകും നക്ഷത്ര ആമയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുക. തിരുവനന്തപുരത്തു നിന്നുള്ള വനം വിജിലന്‍സ് വിഭാഗത്തോടൊപ്പം റാന്നി റേഞ്ചോഫീസര്‍ സി കെ ഹാബി, ഡെപ്യൂട്ടി റേഞ്ചോഫിസര്‍ പി കെ മോഹനന്‍ നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുകുമാര്‍, അശോകന്‍, നിഖില്‍ എന്നിവരും ഓപറേഷനില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss