|    Nov 21 Wed, 2018 9:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നക്ഷത്ര ആമകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

Published : 7th August 2018 | Posted By: kasim kzm

ഹൈദരാബാദ്: വംശനാശഭീഷണി നേരിടുന്ന 1100ലധികം നക്ഷത്ര ആമകളുമായി മൂന്നു പേരെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു വച്ച് റെയില്‍വേ അധികൃതര്‍ പിടികൂടി. വിജയവാഡയില്‍ നിന്നു യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസില്‍ ഹൗറയിലേക്കു പോവുകയായിരുന്ന യാത്രക്കാരുടെ ബാഗേജില്‍ നിന്നാണ് ഇവയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സസ് സോണല്‍ യൂനിറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുണി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നക്ഷത്ര ആമകള്‍. ഇവയെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss