|    Dec 16 Sat, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നക്ഷത്രത്തിളക്കത്തില്‍ ക്രിസ്മസ് വിപണി

Published : 8th December 2017 | Posted By: kasim kzm

കണ്ണൂര്‍: ക്രിസ്മസിനെ വരവേ ല്‍ക്കാന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കടകളില്‍ പ്രകാശം പരത്തി വിവിധ രൂപങ്ങളില്‍ നക്ഷത്രവിളക്കുകള്‍. ഇത്തവണയും സിനിമകളുടെയും സിനിമാ ഗാനങ്ങളുടെയും പേരിലുള്ള നക്ഷത്രങ്ങളാണു താരം. ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തി നേടിയ ജിമിക്കി കമ്മലാണ് ഈ വര്‍ഷത്തെ സൂപ്പര്‍താരം. ഇതില്‍ സ്വര്‍ണവര്‍ണത്തിലുള്ള നക്ഷത്രത്തിനു 350 രൂപയാണു വില. പച്ച, ചുവപ്പ്, നീല നിറത്തിലും നക്ഷത്രങ്ങളുണ്ട്. ‘ടേക്ക് ഓഫാ’ണ് മറ്റൊരു പുതിയ ഇനം. വാലുകള്‍ക്കു നീളം കൂടുതലുള്ള പ്രത്യേക രൂപത്തിലുള്ള നക്ഷത്രമാണിത്. ‘ബാഹുബലി’യുടെ പേരിലും നക്ഷത്രവും ഇറങ്ങിക്കഴിഞ്ഞു. 21 കാലുകളാണ് ഇതിന്റെ പ്രത്യേകത. ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങള്‍ക്കും പ്ലാസ്റ്റിക്കിലും ഫൈബറിലും ഉണ്ടാക്കുന്നവയ്ക്കും ആവശ്യക്കാരേറെ. 400 രൂപയാണു ലേസര്‍ ലൈറ്റ് നക്ഷത്രങ്ങളുടെ വില. കടലാസ് നക്ഷത്രങ്ങള്‍ക്കു 25 രൂപ മുതല്‍ 300 രൂപ വരെ വിലയുണ്ട്. 100 മുതല്‍ 400 രൂപ വരെ വിലയുള്ള ചൈനീസ് എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ക്രിസ്മസ് ട്രീകളും പുല്‍ക്കൂട് അലങ്കരിക്കാനുള്ള സെറ്റുകളും സുലഭം. ഒരടി മുതല്‍ 14 അടി വരെയുള്ള ക്രിസ്മസ് ട്രീകള്‍ കടകളില്‍ ലഭിക്കും. ആശംസാ കാര്‍ഡ് വിപണിയും സജീവമായി. കഴിഞ്ഞ വര്‍ഷം നോട്ട് നിരോധനം വലച്ച ക്രിസ്മസ് വിപണി ഇത്തവണയെങ്കിലും സജീവമാവുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക