|    Oct 20 Fri, 2017 11:39 pm
FLASH NEWS

നകഞ്ചാവു ലോബിയുടെ പ്രവര്‍ത്തനം ശക്തമാവുന്നു; പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

Published : 18th October 2016 | Posted By: Abbasali tf

ചാവക്കാട്: മേഖലയില്‍ കഞ്ചാവു ലോബിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. കുണ്ടുവക്കടവ് പാലത്തിന്റെ തെക്കുഭാഗത്താണ് വില്‍പനക്കാര്‍ തമ്പടിക്കുന്നത്. വൈകുന്നേരം മുതല്‍ രാത്രി 12 വരെയാണ് ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. വിദ്യാര്‍ഥികളിലേക്കും സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ കഞ്ചാവിന്റെ ആവശ്യക്കാര്‍ വഞ്ചിയില്‍ അക്കരെനിന്ന് പുഴകടന്നെത്തുകയാണ്. കഞ്ചാവു ലോബിയുടെ വിളയാട്ടം സമീപവാസികള്‍ക്ക് ഏറെ ദുരിതമായിട്ടുണ്ട്. ആക്രമണം ഭയന്ന് ആരും പരാതിപ്പെടാന്‍ മുതിരുന്നില്ല. മേഖലയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തുമ്പോഴും എക്‌സൈസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നതിന്റെ സൂചനയാണിത്. കണ്ണികളില്‍ വന്‍സ്രാവുകള്‍ നഗരത്തില്‍ വിലസുമ്പോള്‍ പേരിന് മാത്രം ചിലരെ അറസ്റ്റ് ചെയ്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ എക്‌സൈസ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. വിദ്യാര്‍ഥികളും യുവാക്കളും മധ്യവയസ്‌കരും കഞ്ചാവിന്റെ ഉപഭോക്താക്കളാണ്. പ്രഫഷണല്‍ കോളജുകള്‍ അടക്കം താലൂക്കിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വിലസുന്നത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ മേഖലയിലെ ഒരു വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ഥികളെ രണ്ട് ആഴ്ച മുമ്പ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.തങ്ങളുടെ വലയില്‍ അകപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ദിവസ വേതനം നല്‍കിയാണ് ഇപ്പോള്‍ പല ഭാഗങ്ങളിലും കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച വിവരം രഹസ്യാന്വേഷണ വിഭാഗം ലോക്കല്‍ പോലിസിന് നല്‍കിയതായാണ് സൂചന.  കഞ്ചാവു വില്‍പ്പനക്കാരെ പറ്റി വ്യക്തമായ സൂചനകള്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ ലഭ്യമായിട്ടും ഇവരെ പിടികൂടാന്‍ പോലിസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക