|    Aug 16 Wed, 2017 11:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധോണി ഏറ്റവും മികച്ച നായകന്‍; രവി ശാസ്ത്രി

Published : 1st August 2017 | Posted By: ev sports


കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി താന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച നായകനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.  മികച്ച ട്രാക്ക് റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രി ധോണിയെ മികച്ച നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍ കോലിയും ധോണിയുടെ പാതയില്‍ തന്നെയാണെന്നും ശാസ്ത്രി വ്യക്തമാക്കി. രണ്ട് ലോക കിരീടങ്ങള്‍ ഒരു തവണ ലോക ട്വന്റിയില്‍ രണ്ടാം സ്ഥാനം, രണ്ട് തവണ ലോക ട്വന്റി20യിലെ സെമി ഫൈനലിസ്റ്റുകള്‍ എന്നിങ്ങനെ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ തന്നെ ധോണിതന്നെയാണ് എക്കാലത്തെയും മികച്ച നായകനെന്ന് വ്യക്തമാവുമെന്നും ഒരു ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. എന്നാല്‍ നിലവിലെ നായകന്‍ വിരാട് കോലി ധോണിയുടെ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു.നേരത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരെ ശാസ്ത്രി തെരഞ്ഞെടുത്തപ്പോഴും ധോണിയെയാണ് മികച്ച നായകനായി തെരഞ്ഞെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക