|    Jul 27 Thu, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ധോണിപ്പടയെ വീഴ്ത്തി സിംഹക്കൂട്ടം

Published : 16th April 2016 | Posted By: SMR

രാജ്‌കോട്ട്: മഹേന്ദ്രസിങ് ധോണിയുടെ കീഴിലിറങ്ങിയ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെ അനായാസം മറികടന്ന് സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സ് ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വെന്നിക്കൊടി നാട്ടി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ 12 പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കേയാണ് റെയ്‌നയുടെ സിംഹക്കൂട്ടം ധോണിപ്പടയെ തുരത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 163 റണ്‍സെടുത്തു. 43 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ഫഫ് ഡുപ്ലെസ്സിസാണ് പൂനെയുടെ ടോപ്‌സ്‌കോറര്‍. കെവിന്‍ പീറ്റേഴ്‌സന്‍ (37), ധോണി (22*), അജിന്‍ക്യ രഹാനെ (21) എന്നിവരാണ് പൂനെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗുജറാത്തിനു വേണ്ടി പ്രവീണ്‍ താംബെയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ഓപണര്‍മാരായ ആരണ്‍ ഫിഞ്ചും (50) ബ്രെണ്ടന്‍ മക്കുല്ലവും (49) മികച്ച തുടക്കം നല്‍കിയപ്പോള്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു.
36 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്. 31 പന്ത് നേരിട്ട മക്കുല്ലം മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും നേടി. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക