|    Aug 17 Thu, 2017 3:17 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധോണിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല: വോണ്‍

Published : 18th April 2017 | Posted By: ev sports

ബംഗളൂരു: ഐപിഎല്ലിന്റെ 10ാം സീസണില്‍ മോശം ബാറ്റിങ് പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു പിന്തുണയുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. ഈ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ ധോണിക്ക് ഇതുവരെ വലിയ സ്‌കോര്‍ കണെത്താന്‍ കഴിഞ്ഞിട്ടില്ല. 12, 5,11, 5, 28 എന്നിങ്ങനെയാണ് ടൂര്‍ണമെന്റില്‍ ധോണിയുടെ ഇതുവരെയുള്ള ബാറ്റിങ് പ്രകടനം.
ധോണി ഇപ്പോഴും എപ്പോഴും മികച്ച താരം തന്നെയായിരിക്കുമെന്ന് വോണ്‍ അഭിപ്രായപ്പെട്ടു. ലോകോത്തര താരം തന്നെയാണെന്ന് ധോണിയെന്നും വോണ്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളിലും മികവ് തെളിയിച്ച താരമാണ് ധോണി. മികച്ച ക്യാപ്റ്റനുമാണ് അദ്ദേഹം. ധോണിക്ക് ഇനി ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല. എല്ലാവര്‍ക്കും പ്രചോദനമാണ് അദ്ദേഹമെന്നും ട്വിറ്ററില്‍ വോണ്‍ കുറിച്ചു.
ധോണിയുടെ ബാറ്റിങ് പ്രകടനത്തെ അടുത്തിടയ്ക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വിമര്‍ശിച്ചിരുന്നു.
ധോണി മികച്ച ടി ട്വന്റി താരമല്ലെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഏകദിനത്തില്‍ ധോണി ചാംപ്യന്‍ പ്ലെയറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ടി ട്വന്റിയില്‍ മികച്ച റെക്കോര്‍ഡല്ല അദ്ദേഹത്തിനുള്ളതെന്നും ദാദ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക