|    Mar 26 Sun, 2017 11:17 am
FLASH NEWS

ധോണിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിക്കെതിരേ എടുത്ത കേസ് സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ധോണിക്കെതിരായ എല്ലാ ക്രിമിനല്‍ നടപടികളും നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിചാരണക്കോടതി സമന്‍സ് അയച്ചതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. 2013ല്‍ ബിസിനസ് ടുഡേ മാഗസിന്റെ കവര്‍പേജില്‍ കോല, ബൂസ്റ്റ്, ലെയ്‌സ് തുടങ്ങിയവ കൈയില്‍ പിടിച്ചുനില്‍ക്കുന്ന മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ജയകുമാര്‍ ഹെര്‍മത് എന്നയാളാണ് പരാതി നല്‍കിയത്.  ഇതേത്തുടര്‍ന്ന് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധോണിക്കെതിരേ ഐപിസി സെക്ഷന്‍ 295, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ, ധോണി കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക