|    Aug 18 Sat, 2018 12:14 am
FLASH NEWS
Home   >  Sports  >  Cricket  >  

ധോണിക്കും രാഹുല്‍ ദ്രാാവിഡിനുമെതിരേ ആഞ്ഞടിച്ച് രാമചന്ദ്ര ഗുഹ

Published : 2nd June 2017 | Posted By: ev sports

ധോണിക്ക് എ ഗ്രേഡ് താരത്തിനുള്ള ശമ്പളം നല്‍കുന്നത് ന്യായമല്ല: രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിവാദങ്ങള്‍ ആളിക്കത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിക്കും രാഹുല്‍ ദ്രാവിഡിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി ബിസിസിഐ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹ എത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നത്. ബിസിസിഐയില്‍ ഇപ്പോള്‍ നടക്കുന്നത് സൂപ്പര്‍ താരങ്ങളുടെ മേധാവിത്തമാണെന്നും രാമചന്ദ്ര അഭിപ്രായപ്പെട്ടു. ബിസിസി ഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കയച്ച കത്തിലാണ് രാമചന്ദ്ര ഗുഹ ധോണിയേയും രാഹുല്‍ ദ്രവിഡിനേയും വിമര്‍ശിച്ചത്.
എംഎസ് ധോണി ഇപ്പോഴും കൈപ്പറ്റുന്നത് എ ഗ്രേഡ് താരങ്ങള്‍ക്കുള്ള ശമ്പളമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയെ എ ഗ്രേഡ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റാണെന്നും രാമചന്ദ്ര ഗു ആരോപിച്ചു. അതേ പോലെ തന്നെ ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമിന്റെ പരിശീലക സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡ് എങ്ങനെ ഐപിഎല്ലില്‍ പരിശീലകനായി പ്രവര്‍ത്തിച്ചു? ഇത് തെറ്റായ നടപടിയാണ്. എന്നാല്‍ ബിസിസിഐ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാമചന്ദ്ര ഗുഹ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ പോലെ തന്നെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഗവാസ്‌കറിന്റെ പ്ലേയര്‍ മാനേജ്‌മെന്റ് ഏജന്‍സി ഇപ്പോള്‍ നോക്കി നടത്തുന്നത് ശിഖാര്‍ ധവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒരു താരമെന്നതിലുപരിയായുള്ള അധികാരം ബിസിസി ഐയില്‍ ലഭിക്കുന്നു. അല്ലെങ്കില്‍ നിലവിലെ ഇന്ത്യന്‍ പരിശീലകസ്ഥാനത്തുള്ള അനില്‍ കുംബ്ലെയെ മാറ്റാന്‍ കോഹ്‌ലിയുടെ ഇടപെടലിനൊത്ത് ബിസിസിഐ തുള്ളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഹോം സീസണില്‍ ഇംഗ്ലണ്ടിനെതിരേയും ന്യൂസിലന്‍ഡിനെതിരേയും ആസ്‌ത്രേലിയക്കെതിരേയും ഇന്ത്യ പരമ്പര നേടി. ഇതെല്ലാം പരിഗണിച്ച് കുംബ്ലെയുടെ കരാര്‍ നീട്ടി നല്‍കാതെ ചില താരങ്ങളുടെ അഭിപ്രായത്തിനൊത്ത് പുതിയ പരിശീലകനത്തേടി ബിസിസിഐ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമചന്ദ്ര ഗുഹ രാജിയാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയി ഹര്‍ജി ജൂലൈ നാലിനാണ് പരിഗണിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss