|    Jan 22 Sun, 2017 5:05 am
FLASH NEWS

ധീവര സഭയ്ക്ക് കോളജ് അനുവദിക്കും

Published : 27th February 2016 | Posted By: SMR

കൊച്ചി: അഖില കേരള ധീവരസഭയുടെ 16ാമത് സംസ്ഥാന സമ്മേളനവും പണ്ഡിറ്റ് കറുപ്പന്‍ സ്മാരകോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ധീവരസഭയ്ക്ക് പുതുതായി ആ ര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അനുവദിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മൂന്നു വിഷയങ്ങളില്‍ കോളജ് ആരംഭിക്കുന്നതിനായി എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
തോട്ടപ്പിള്ളി-നീണ്ടകര ഫിഷിങ് ഹാര്‍ബറുകളെ ബന്ധിപ്പിച്ച് 150 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് നാളെ തറക്കല്ലിടുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ പുതുതായി പണികഴിപ്പിച്ച പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിന്റെ സമര്‍പ്പണം മുന്‍ ധനകാര്യമന്ത്രി കെ എം മാണി നിര്‍വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വിശ്വകാന്തി സപ്ലിമെന്റ് മന്ത്രി കെ സി ജോസഫ് പ്രകാശനം ചെയ്തു. ധീവരസഭ പ്രസിഡന്റ് അഡ്വ. കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക