|    Jun 20 Wed, 2018 10:56 pm
FLASH NEWS
Home   >  Sports  >  Football  >  

ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സില്‍

Published : 2nd June 2018 | Posted By: vishnu vis

ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീം ഗോള്‍കീപ്പര്‍ ധീരജ് സിങ് മൊയ്‌റെങ്തം കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെപ്പിട്ടു. ഇന്നലെയാണ് ഇക്കാര്യം ടീം അധികൃതര്‍ വ്യക്തമാക്കിയത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ധീരജിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. മുമ്പ് സ്‌കോട്ടിഷ് ക്ലബായ മൊതര്‍വല്‍ എഫ്‌സിക്ക് വേണ്ടി ബൂട്ട്‌കെട്ടിയ ധീരജ് പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബായ ബേണ്‍മൗത്തുമായും പരിശീലനത്തിനിറങ്ങിയിട്ടുണ്ട്.  കേരളാ ബ്ലാസ്റ്റേഴ്‌സമായി കരാറിലേര്‍പ്പെടുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഡേവിഡ് ജയിംസിന്റെ കീഴില്‍ പരിശീലിക്കുന്നതും രാജ്യത്തെ മികച്ച ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതും അദ്ഭുതമായാണ് കാണുന്നതെന്നും ധീരജ് സിങ് പങ്കുവച്ചു. ധീരജ് ടീമ്ിനൊപ്പം ചേര്‍ന്നത് ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ബേണ്‍മൗത്തിലെ പരിശീലനത്തിനിടെ താരത്തെപ്പറ്റി അവിടെയുള്ള ഗോള്‍കീപ്പറുമായുളള സമ്പര്‍ക്കത്തില്‍ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചതെന്നും ധീരജിന്റെ പരിശീലനത്തിന് വഴിത്തിരിവായ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. താരം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വൈകാതെ തന്നെ സീനിയര്‍ ടീമിനൊപ്പം ചേരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോച്ച വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss