|    Jan 22 Sun, 2017 5:21 am
FLASH NEWS

ധാര്‍മിക മുന്നേറ്റവും സ്ത്രീ ശാക്തീകരണവും കാലഘട്ടത്തിന്റെ അനിവാര്യത: കെ എച്ച് നാസര്‍

Published : 18th January 2016 | Posted By: SMR

മലപ്പുറം: ആധുനിക കാലത്ത് മുസ്‌ലിംകളുടെ ദൗത്യം ധാര്‍മിക മുന്നേറ്റവും സ്ത്രീശാക്തീകരണ പ്രവര്‍ത്തനവുമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ അഭിപ്രായപ്പെട്ടു. നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു നിലനില്‍ക്കുന്ന സാമൂഹിക ചുറ്റുപാടുകളെ തരണം ചെയ്യാനും ഫാഷിസ്റ്റ് ഭീഷണിക്കു മുമ്പില്‍ പതറാതെ ശക്തമായി നിലക്കൊള്ളാനും നിലപാടുകള്‍ എടുക്കാനും മുന്നേറാനും യഥാര്‍ത്ഥ വിശ്വാസിക്കു കഴിയണം. നമ്മുടെ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും ശത്രുകള്‍ക്കു മുമ്പില്‍ നെഞ്ചുവിരിച്ച് ഔന്നത്യത്തോടെ നിലകൊള്ളാനും കൊടുങ്കാറ്റായ് മാറാനും സമൂഹത്തിലെ ഒരോ വ്യക്തിക്കും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പി കെ റംല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഷഹിന റിപോര്‍ട്ട് സമര്‍പ്പിച്ചു.
എം ഹബീബ, കെ കെ റൈഹാനത്ത്, കെ കെ അബ്ദുല്‍ മജീദ് ഖാസിമി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക