|    May 23 Tue, 2017 2:31 pm
FLASH NEWS

ധാക്ക ആക്രമണം; 18 ബന്ദികളെ മോചിപ്പിച്ചു

Published : 2nd July 2016 | Posted By: sdq

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ റസ്റ്റോറന്റ് ആക്രമിച്ച് ബന്ദി
കളാക്കിയ 18 പേരെ സൈന്യം മോചിപ്പിച്ചു. ഇറ്റാലിയന്‍ ജപ്പാന്‍ പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടും. ആറ് അക്രമികളെ സൈന്യം വധിച്ചതായി ബ്ംഗ്ലാദേശിന്റെ എലൈറ്റ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ കമാന്റര്‍ തുഹിന്‍ മുഹമ്മദ് മസ്ഹൂദ് പറഞ്ഞു. രണ്ടു പേരെ ജീവനോടെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9മണിയോടെ ആക്രമണം നടന്നത്.
ബേക്കറിയിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ രണ്ടു പോലീസുകാരെ വെടിവെച്ച് കൊന്നു. 30 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Dhaka Bakery Attack
വിദേശികളടക്കം 20ഓളം പേരെ ബന്ദികളാക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

 എന്നാല്‍, അക്രമത്തിന് പിന്നില്‍ ഐഎസ് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

24പേരെ വധിച്ചുവെന്ന് അക്രമികള്‍ അവകാശപ്പെട്ടു, എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് നിഷേധിച്ചു. 2പേര്‍ കൊല്ലപ്പെട്ടുവെന്നും 15പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് പോലീസ് സ്ഥിരീകരിച്ചത്.

അതിനിടെ, ധാക്കയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day