|    May 24 Wed, 2017 12:26 am
FLASH NEWS

ധാക്കയില്‍ ആക്രമണം നടത്തിയത് ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്‌

Published : 3rd July 2016 | Posted By: sdq

Police-outside-Holey-Atrisanധാക്കയിലെ റെസ്‌റ്റോറന്റില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്.

ആഭ്യന്തരമന്ത്രി അസദുസ്സമാനാണ്‌ ഇക്കാര്യം വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കിയത്.
ആക്രമണം നടത്തിയവരെല്ലാം ബംഗ്ലാദേശ് പൗരന്‍മാരാണെന്നും ഇവര്‍ നിരോധിത സംഘടനയായ ജംഇയത്തുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നും അസദുസ്സമാന്‍ പറഞ്ഞു.


ഇവര്‍ക്ക് ഐഎസ്സുമായി ഒരു ബന്ധവുമില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആക്രമണം നടന്നയുടനെ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു.
അതിനിടെ, അക്രമണത്തിന് പിന്നില്‍ പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പങ്കുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
ബംഗ്ലാദേശിലെ ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഐഎസ്‌ഐയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹുസൈന്‍ തൗഫീഖ് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day