|    Oct 19 Fri, 2018 7:39 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധവാന് പകരം രഹാനെ ഓപണറായെത്തും

Published : 15th September 2017 | Posted By: ev sports

ചെന്നെ: നാളെ ആരംഭിക്കുന്ന ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ശിഖര്‍ ധവാന് പകരം അജിന്‍ക്യ രഹാനെ ഓപണറായെത്തും.  രോഹിത് ശര്‍മക്കൊപ്പം രഹാനെ ഓപണ്‍ ചെയ്യുമെന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.
ധവാന്റെ അഭാവം ഓസീസിനെതിരായ പരമ്പരയില്‍ തിരിച്ചടിയാവില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. ധോണിയും രഹനെയും ഹര്‍ദിക് പാണ്ഡെയുമുള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്. അവസരത്തിനൊത്ത് കളിക്കാന്‍ കഴിവുള്ള താരമാണ് രഹാനെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു രഹാനെ കാഴ്ച വച്ചത്. ഓസീസിനെതിരായ പരമ്പരയിലും മികച്ച പ്രകടനം തന്നെ രഹാനെ കാഴ്ച വക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് ശര്‍മ പറഞ്ഞു.
ഭാര്യയ്ക്കു അസുഖമായതിനാല്‍ ടീമില്‍ നിന്നൊഴിവാക്കണമെന്ന ധവാന്റെ ആവശ്യം പരിഗണിച്ചായിരുന്നു ആദ്യ മൂന്നു മല്‍സരങ്ങളില്‍ നിന്നും സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഒഴിവാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss