|    Oct 23 Tue, 2018 10:40 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധവാന്‍ വെടിക്കെട്ടില്‍ ഹൈദരാബാദിന് ജയം

Published : 9th April 2018 | Posted By: vishnu vis

ഹൈദരാബാദ്: ഐപിഎല്ലിന്റെ 11ാം സീസണില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തുടക്കം. രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 125 എന്ന നിലയിലേക്ക് തളച്ചിട ഹൈദരാബാദ് 15.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ (77*) ബാറ്റിങാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. വില്യംസണും (36*) മികച്ച പ്രകടനം പുറത്തെടുത്തു. വൃധിമാന്‍ സാഹയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്.
മലയാളി താരം സഞ്ജു സാംസണിന്റെ (49) പ്രകടനമാണ് രാജസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഹൈദരാബാദിന് വേണ്ടി ഷക്കീബ് അല്‍ ഹസനും സിദ്ധാര്‍ത്ഥ് കൗലും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ഡാര്‍സി ഷോര്‍ട്ട് (4) റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയും (13) സഞ്ജുവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കൗലിന് മുന്നില്‍ രഹാനെ വിക്കറ്റ് തുലച്ചു. പിന്നീട് വന്നവരെല്ലാം വന്നതിലും വേഗം മടങ്ങിയതോടെ രാജസ്ഥാന്റെ പോരാട്ടം 125 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. രാഹുല്‍ ത്രിപതി (17), ശ്രേയസ് ഗോപാല്‍ (18) എന്നിവരും രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss