|    Oct 20 Sat, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

‘ധവാന്റെ അഭാവം ഓസീസിന് ഗുണം ചെയ്യും’

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ വെടിക്കെട്ട് ഓപണര്‍ ശിഖാര്‍ ധവാന്റെ അഭാവം ഓസീസിന് ടീമിന് ഗുണം ചെയ്യുമെന്ന് ആഷ്ടണ്‍ അഗര്‍. മികച്ച ഫോമിലുള്ള ധവാന്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ കളിക്കാതിരിക്കുമ്പോള്‍ അത് മുതലെടുക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിയുമെന്നാണ് വിശ്വാസമെന്നും അഗര്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ വലിയ അനുഭവ സമ്പത്തില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ കൂടിയായ അഗര്‍ പറഞ്ഞു. എല്ലാ മൈതാനത്തും മികച്ച ബൗളിങ് പുറത്തെടുക്കുന്ന യുസ്‌വേന്ദ്ര ചാഹലിന്റെ സ്പിന്‍ ബൗളിങ് മികച്ചതാണെന്നും അഗര്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ അസുഖത്തെത്തുടര്‍ന്നാണ് ധവാന്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ 358 റണ്‍സുമായി മിന്നും പ്രകടനമാണ് ധവാന്‍ പുറത്തെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss