|    Oct 19 Fri, 2018 2:17 pm
FLASH NEWS

ധര്‍മടം കാര്‍ണിവല്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്കു പരിക്ക്

Published : 2nd January 2018 | Posted By: kasim kzm

തലശ്ശേരി: ധര്‍മടം ബീച്ച് കാര്‍ണിവല്‍ നഗരിയില്‍ പുതുവല്‍സര പുലരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്ക് നേരെയും അക്രമം നടന്നു.ധര്‍മടം തുരുത്തിന് സമീപം ചാത്തോടെ ഭാഗത്തെ സിപിഎം പ്രവര്‍ത്തകനായ സി മുകുന്ദന്റെയും ബിജെപി പ്രവര്‍ത്തകനായ ശ്രീരാഗിന്റെയും വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. ഇതിന് മുമ്പ് ധര്‍മടം ബീച്ച് ഫെസ്റ്റ് നടക്കുന്ന സ്ഥലത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ ഉജിത് കുമാറി(25)നെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ചാത്തോടെ ഭാഗത്തെ ശ്രീരാഗ്(24), കെ അഖില്‍(24), സുരാഗ്(22), അഖില്‍(23) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധര്‍മടം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss