|    Sep 25 Tue, 2018 4:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ധബോല്‍ക്കര്‍ വധം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 20th August 2018 | Posted By: kasim kzm

മുംബൈ: യുക്തിവാദി നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. സച്ചിന്‍ പ്രകാശ് റാവു ആന്‍ദുറെ, ശിവസേനാ മുന്‍ നഗരസഭാംഗം ശ്രീകാന്ത് പന്‍ഗര്‍കര്‍ എന്നിവരാണ് അറസ്റ്റിലായത്. ആന്‍ദുറെയാണ് ആദ്യം അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് പന്‍ഗര്‍കറെ കുറിച്ച് വിവരം ലഭിച്ചത്. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ മുന്‍ ശിവസേനാ അംഗമാണ് പന്‍ഗര്‍കര്‍.


ധബോല്‍ക്കറെ കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കാളികളായത് ഇവരാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. നേരത്തെ മുംബൈയിലും പൂനെയിലുമായി മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് സിബിഐ—ക്ക് ആന്‍ദുറെയെ കുറിച്ച് വിവരം ലഭിച്ചത്. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ആന്‍ദുറയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പന്‍ഗര്‍കറും പിടിയിലായി. ധബോല്‍ക്കറെ കൊലപ്പെടുത്തുമ്പോള്‍ തന്നോടൊപ്പം പന്‍ഗര്‍കര്‍ ഉണ്ടായിരുന്നതായി ആന്‍ദുറെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഔറംഗാബാദിലെ ഒരു തുണിക്കടയില്‍ വിതരണക്കാരനാണ് ആന്‍ദുറെ. ഇരുചക്രവാഹനത്തിലെത്തിയാണ് ഇവര്‍ ധബോല്‍ക്കറെ കൊലപ്പെടുത്തിയതെന്നും വാഹനം ഓടിച്ചത് ആന്‍ദുറെയായിരുന്നെന്നും സിബിഐ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിന് വൈഭവ് റാവത്ത്, ശരത് കലസ്‌കര്‍, സുധന്‍വ ഗേണ്‍ധലേകര്‍ എന്നിവരെയാണ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നത്.
ധബോല്‍ക്കര്‍ വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന് കലാസ്‌കര്‍ സമ്മതിച്ചിട്ടുണ്ട്.
ആന്‍ദുറെയെ കോടതി 26 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. 2013 ആഗസ്ത് 10നാണ് പ്രഭാതസവാരിക്കിറങ്ങിയ ദബോല്‍ക്കറെ മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss