|    Dec 14 Fri, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ധബോല്‍ക്കര്‍ വധം: പ്രതികള്‍ക്കെതിരേ യുഎപിഎ

Published : 14th November 2018 | Posted By: kasim kzm

പൂനെ: നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ സിബിഐ യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി. ഭീകരപ്രവര്‍ത്തനം, മരണത്തിലേക്ക് നയിക്കുന്ന കൃത്യം എന്നീ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതായി സിബിഐ പൂനെ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന വകുപ്പുകളാണിവ. 2013 ആഗസ്ത് 20നാണ് അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായ നരേന്ദ്ര ധബോല്‍ക്കറെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. പൂനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്പി എസ് ആര്‍ സിങാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ആറു പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ അഞ്ചുപേരെ ഈ വര്‍ഷം ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലും ഒരാളെ 2016 ജൂണിലുമായിരുന്നു അറസ്റ്റ് ചെയ്തത്. ഹിന്ദുത്വസംഘടന സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകനും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ദെയെയാണ് 2016 ജൂണില്‍ അറസ്റ്റ് ചെയ്തത്. അമോല്‍ കാലെ, അമിത് ദിഗ്വേകര്‍, രാജേഷ് ബാന്‍രെ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss