|    Sep 23 Sun, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ധബോല്‍കര്‍ വധം: യഥാര്‍ഥ കൊലയാളിയെ കണ്ടെത്തണം; കുടുംബം ഉള്‍പ്പെടെ പ്രതിഷേധത്തില്‍

Published : 21st August 2018 | Posted By: kasim kzm

പൂനൈ: നരേന്ദ്ര ധബോല്‍കറുടെ യഥാര്‍ഥ കൊലയാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൂനെയില്‍ റാലി. ധബോല്‍കറുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ തിങ്കളാഴ്ചയായിരുന്നു പ്രതിഷേധ റാലി. ധബോല്‍കറുടെ കുടുംബത്തിനു പുറമേ കൊല്ലപ്പെട്ട യുക്തിവാദി ഗോവിന്ദ് പന്‍സാരെയുടെ കുടുംബാംഗങ്ങളും റാലിയില്‍ പങ്കെടുത്തു.
നാടകപ്രവര്‍ത്തകനായ അതുല്‍ പെത്തേ, നടന്‍ സൊനാലി കുല്‍ക്കര്‍ണി, മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു.
ധബോല്‍കര്‍ തന്നെ സ്ഥാപിച്ച മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ധബോല്‍കറുടെ മക്കളായ ഹമീദ് ധബോല്‍കര്‍, മുക്ത ധബോല്‍കര്‍ എന്നിവരും ഗോവിന്ദ് പന്‍സാരെയുടെ മരുമകള്‍ മേഘ പന്‍സാരെയും റാലിയില്‍ പങ്കെടുത്തു. പന്‍സാരെയുടെ യഥാര്‍ഥ കൊലയാളികളെ കണ്ടെത്തുക, നീതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നത്.
ധബോല്‍കര്‍ എഴുതിയ ബ്രം ഓര്‍ നിരാസ് എന്ന പുസ്തകത്തിന്റെ ഹിന്ദി വിവര്‍ത്തന പുസ്തകം പ്രകാശനം ചെയ്തു.
ധബോല്‍കര്‍ വധക്കേസിലെ പ്രധാന പ്രതിയെന്ന് പോലിസ് പറയുന്ന സചിന്‍ അന്ദുറെയെ രണ്ടു ദിവസം മുമ്പ് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യഥാര്‍ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൂനെയില്‍ റാലി നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss