|    Jan 25 Wed, 2017 7:01 am
FLASH NEWS

ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചെന്നു യുവതി

Published : 5th August 2016 | Posted By: SMR

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചതായി അപമാനിക്കപ്പെട്ട യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം കേസായപ്പോള്‍ തനിക്കെതിരേ അപവാദങ്ങളും പ്രചരിപ്പിച്ചു. തെറ്റുചെയ്ത അഭിഭാഷകനെ സംരക്ഷിക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിക്കുകയാണ്. പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും യുവതി പറഞ്ഞു.
സംഭവം നടന്ന ശേഷം അഭിഭാഷകന്റെ പിതാവും മാതാവും ഭാര്യയും എന്നെ കാണാന്‍ വന്നിരുന്നു. ജാമ്യംകിട്ടാന്‍ സഹായിക്കണമെന്ന് അവര്‍ പറഞ്ഞു. ധനേഷ് മാത്യുവിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നും മകന് പറ്റിയ തെറ്റിനു കുടുംബജീവിതം തകര്‍ക്കരുതെന്നും അമ്മ കണ്ണീരോടെയാണ് തന്നോട് യാചിച്ചത്. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികളുണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പിന്നീട് ധനേഷ് മാത്യു അപേക്ഷിച്ചതായി യുവതി വെളിപ്പെടുത്തി. തനിക്ക് ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്നയാളെ നേരത്തേ അറിയില്ല. തന്നെ കടന്നുപിടിച്ചതിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ നാട്ടുകാരാണ് പിടികൂടിയതെന്നും യുവതി വ്യക്തമാക്കി.
ധനേഷ് യുവതിയെ കടന്നുപിടിച്ചതായി നേരത്തേ ദൃക്‌സാക്ഷിയും മൊഴി നല്‍കിയിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ പരാതി നല്‍കിയ യുവതി ഉറച്ചുനില്‍ക്കുന്നതായും കേസ് റദ്ദാക്കാനാവില്ലെന്നും കഴിഞ്ഞദിവസം പോലിസ് കോടതിയില്‍ നിലപാടെടുത്തിരുന്നു.
കഴിഞ്ഞ 14ന് രാത്രി 7 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ  പോലിസ് അറ്‌സറ്റ് ചെയ്തത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയതോടെയാണ് ഒരുകൂട്ടം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക